ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ചു. രാത്രി ഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങിയ സ്ത്രീയെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് യുവതിയെ മർദ്ദിച്ച് അവശയാക്കി ബലാത്സംഗം ചെയ്ത ശേഷം വിവസ്ത്രയായി വഴിയിലുപേക്ഷിച്ചു.
ഗ്രാമീണരാണ് യുവതി വഴിയിൽ കിടക്കുന്നത് കണ്ടത്. പിന്നീട് വിവരം അറിയിച്ചതോടെ പൊലീസ് സംഭവസ്ഥലത്തെി. വസ്ത്രങ്ങൾ അക്രമികൾ കൊണ്ടുപോയതിനാൽ ജീപ്പിന്റെ സീറ്റ് കവർ ഉപയോഗിച്ച് പൊലീസ് യുവതിയുടെ ശരീരം മറച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഒരു വനിത കോൺസ്റ്റബിളിന്റെ വസ്ത്രംധരിക്കാൻ നൽകി.
സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ സ്റ്റേഷനു പുറത്ത് തടിച്ചുകൂടിയിരുന്നു. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. യുവതിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നൽകിയ ഉറപ്പ്.
അടുത്തിടെയായി രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവരികയാണ്. അടുത്തിടെ 21 കാരിയെ ഭർത്താവും ഭർതൃമാതാപിതാക്കളും തെരുവിലൂടെ നടത്തിച്ചത് വലിയ വിവാദമായിരുന്നു. മണിപ്പൂരിൽ ഇതുപോലെ നാലുസ്ത്രീകളെ വിവസ്ത്രരായി നടത്തിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.