യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ബാലചന്ദ്രകുമാറിന്‍റെ ഹരജി

കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈകോടതിയിൽ. എളമക്കര പൊലീസിന്‍റെ നടപടി വ്യാജ പരാതിയിലാണെന്നും നടൻ ദിലീപാണ്​ കേസിന്​ പിന്നിലെന്നും ആ​രോപിച്ചാണ്​ ഹരജി.

ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിലാണ്​ പൊലീസ്​ കേസ്​. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. 12 വർഷം മുമ്പ് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതി വ്യാജമാണെന്ന്​ ഹരജിയിൽ പറയുന്നു. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ താൻ ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

ഇതേ തുടർന്ന്​ ക്രൈംബ്രാഞ്ച്​ അന്വേഷണം നടന്നുവരികയാണ്. ഇതിലെ വൈരാഗ്യം മൂലം ദിലീപിന്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ്​ ആവശ്യം.

Tags:    
News Summary - Rape Case: Balachandra Kumar's petition seeking anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.