ആലുവ: ഡ്രൈ ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് സ്ഥാപനത്തിൽനിന്ന് പലപ്പോഴായി 70 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്്ടിച്ചുവിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ മുതിരക്കാലായിൽ വീട്ടിൽ ഇബ്രാഹിംകുട്ടിയെയാണ് (54) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ബന്ധുവാണ് ഇബ്രാഹിംകുട്ടി. മോഷ്്ടിച്ച്കൊണ്ടുവരുന്ന സാധനങ്ങൾ ഇവർ രണ്ടുപേരും ചേർന്ന് പ്രേത്യകം പാക്കറ്റുകളിലാക്കി കടകളിൽ വിൽക്കുകയായിരുന്നു. സ്ഥാപന ഉടമ സ്റ്റോക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്ത, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധനങ്ങളുടെ കുറവ് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്കുകണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഒളിവിൽ പോയ പ്രതിയെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ വാഗമണ്ണിൽ നിന്നാണ് പിടികൂടിയത്. ആലുവ എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, കെ.എസ്. വാവ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.