കൊച്ചി: ലിഫ്റ്റ് നൽകി ബൈക്കിൽ കയറ്റിയ യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് ഒന്നര പവന്റെ മാലയും 20,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതി കഞ്ചാവുമായി പിടിയിൽ. എടവനക്കാട് പുത്തൻവീട്ടിൽ അനീഷിനെയാണ് (34) മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശി രതീഷിന്റെ മാലയും മൊബൈലുമാണ് കവർന്നത്. ഇയാളുടെ കൈയിൽനിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് വില്പനയും മറ്റുമായി കറങ്ങി നടക്കുന്ന ഇയാൾ വേഗം പണം കിട്ടാൻ വേണ്ടിയാണ് പിടിച്ചുപറി നടത്തിയത്.
13ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽനിന്ന് പുതുവൈപ്പ് ഭാഗത്തേക്ക് പോകാൻ നിന്ന രതീഷ് എന്ന യുവാവിന് അനീഷ് ബൈക്കിൽ ലിഫ്റ്റ് കൊടുത്തു. തുടർന്ന് പുതുവൈപ്പിനിലെത്തിയപ്പോൾ രതീഷിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. തുടർന്ന് രതീഷിനെ വഴിയിൽ ഇറക്കിവിട്ടു. ബുധനാഴ്ച രാവിലെ കാളമുക്ക് ജങ്ഷനിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ തമിഴ്നാട്ടിൽനിന്ന് കഞ്ചാവുമായി എത്തിയ അനീഷ് പൊലീസ് പിടിയിലാകുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവിനെ കവർച്ച ചെയ്ത കാര്യം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.