മഞ്ചേരി: സ്രവ പരിശോധനയില്ലാതെ സര്‍ക്കാര്‍ അംഗീകൃത ലാബിെൻറ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ മഞ്ചേരിയിലെ സ്വകാര്യ ലാബില്‍ ആരോഗ്യ വകുപ്പിെൻറ പരിശോധന. മെഡിക്കല്‍ കോളജ് ആശുപത്രി പ്രധാന കവാടത്തിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിലാണ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്. സുതാര്യമല്ലാത്ത പരിശോധന ഫലം നൽകിയെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ ലാബ് താൽക്കാലികമായി അടച്ചുപൂട്ടാൻ നഗരസഭ സെക്രട്ടറി നോട്ടീസ് നൽകി. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ തുടർന്നാണിത്.
പരിശോധനക്കായി സ്രവം നൽകാതെയും വ്യക്തി നേരിട്ടെത്താതെയും നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാവിലെ 9.30ഓടെ പരിശോധനക്ക് എത്തിയ സംഘം ലാബിലെ രേഖകളും കമ്പ്യൂട്ടറുകളും പരിശോധിച്ചു. ഐ.ടി വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു കമ്പ്യൂട്ടറുകൾ പരിശോധിച്ചത്. ലാബിലെ സ്രവ പരിശോധന വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങളുമായി യോജിക്കുന്നില്ലെന്ന് തെളിഞ്ഞു. രണ്ട് പരിശോധന ഫലങ്ങൾ സർക്കാർ സൈറ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഉപഭോക്താക്കൾക്ക് കൃത്യമായി ബിൽ നൽകുന്നില്ലെന്നും കണ്ടെത്തിയതോടെ ഇക്കാര്യം ജി.എസ്.ടി അധികൃതരെ കൂടി അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. കെ.പി. അഫ്സൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷീന ലാൽ, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ജില്ല ഡ്രഗ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത്ത്, അരുൺകുമാർ, ജൂനിയർ അഡ്മിനിസ്ട്രേഷൻ മെഡിക്കൽ ഓഫിസർ േഡാ. നവ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.വി. ബിശ്വജിത്ത്, വി.കെ. സുബറാം, എസ്.ഐ രാജേന്ദ്രൻ നായർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.