പെരിന്തൽമണ്ണ: 12കാരി ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 40,000 രൂപ പിഴയും. വണ്ടൂർ ശാരിയിൽ തിയ്യാലിൽ മരക്കാരകത്ത് സാദു വീട്ടിൽ ടി.എം.എസ്. മുഹമ്മദ് സർവറിനെയാണ് (61) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
രണ്ട് വകുപ്പുകളിലായാണ് 20 വർഷം ശിക്ഷ. 20,000 രൂപ വീതം പിഴയും അടക്കണം. 2017ൽ വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പൊലീസ് ഓഫിസർമാരായ വി. ബാബുരാജൻ, എ.ജെ. ജോൺസൺ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. സപ്ന ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.