Represetational image

ബാലികക്കു നേരെ ലൈംഗികാതിക്രമം; രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം പിഴയും

പ​ട്ടാ​മ്പി: ബാ​ലി​ക​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 45കാ​ര​നാ​യ ര​ണ്ടാ​ന​ച്ഛ​ന് 80 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പ​ട്ടാ​മ്പി പോ​ക്സോ കോ​ട​തി ജ​ഡ്ജി രാ​മു ര​മേ​ശ്‌​ച​ന്ദ്ര ഭാ​നു​വാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്ര​തി​ക്ക് കൂ​ട്ടു​നി​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണം. 2023ലാ​ണ് സം​ഭ​വം.

ഒ​മ്പ​ത് വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ അ​മ്മ​യു​ടെ അ​റി​വോ​ടെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് എ.​എ​സ്.​ഐ ജ​യ​ൻ സ​ഹാ​യം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി. പ​ട്ടാ​മ്പി അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ശ്വ​രി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Tags:    
News Summary - Sexual assault on girl; Stepfather gets 80 years imprisonment and 2 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.