ബംഗളൂരു: നഗരത്തിൽ മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പ്രദേശത്തുകാരനായ 22 കാരനെ അറസ്റ്റ് ചെയ്തു. ബി.ബി.എം.പിക്കായി കരാറടിസ്ഥാനത്തിൽ ശുചീകരണ പ്രവൃത്തി നടത്തുന്ന ശരവണയാണ് പിടിയിലായത്. വീടിനടുത്ത കടക്കുസമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയെ യുവാവ് വായമൂടിപ്പൊത്തി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി ഒച്ചവെക്കാതിരിക്കാൻ വസ്ത്രംകൊണ്ട് വായ മൂടിക്കെട്ടി. സംഭവം ശ്രദ്ധയിൽപെട്ട കടയുടമ പെൺകുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. കൂലിത്തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയതായിരുന്നു. ഇവർ തിരിച്ചെത്തി യുവാവിനെ ചോദ്യം ചെയ്തെങ്കിലും സമ്മതിച്ചില്ല. ഇതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.