വിദേശ വനിതക്ക് നേരെയും ലൈം​ഗി​കാ​തി​ക്ര​മം; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ പുതിയ പരാതി

കൊച്ചി: ടാറ്റൂ സ്റ്റുഡിയോയിലെ ലൈം​ഗി​കാ​തി​ക്ര​മവുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് പി.എസ്.​ സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി. സ്പാനിഷ് വനിതയാണ് ഇമെയ്ലിലൂടെ കൊച്ചി പൊലീസിന് പരാതി നൽകിയത്. പരാതിയിൽ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്കായി വിദേശ വനിതയെ ഇമെയ്ൽ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

കുറച്ചുനാൾ വിദേശ വനിത കൊച്ചിയിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് ടാറ്റൂ പതിക്കുന്നതിന് സുജീഷിന്‍റെ ചേരാനെല്ലൂരിലെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ എത്തിയത്. ഇവിടെവെച്ച് ലൈം​ഗി​കാ​തി​ക്ര​മം നേരിട്ടെന്നാണ് പരാതിയിൽ വിദേശ വനിത പറയുന്നത്.

സുജീഷിനെതിരെ നിലവിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ചേരാനെല്ലൂരിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിൽ സുജീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ബംഗളൂരുവിലുള്ള മലയാളി യുവതിയും സുജീഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്പാനിഷ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അഞ്ച്​ യുവതികൾ കൂടി സമാന അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക്​ പരാതി നൽകിയത്. ഇതിന് പിന്നാലെ ബംഗളൂരുവിലുള്ള മലയാളി യുവതിയും ഇ-മെയിൽ വഴി പരാതി നൽകി. പാലാരിവട്ടത്തെയും ചേരാനല്ലൂരിലെയും സ്ഥാപനങ്ങളിൽ ​വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ വെച്ചാണ് 18കാരി പീഡനത്തിനിരയായത്. സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ്​ പരാതി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആറ്​ പ്രത്യേക കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്​തിരുന്നു. പരാതിയുടെ പശ്ചാത്തലത്തിൽ സുജീഷിന്‍റെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ പരിശോധന നടത്തിയ പൊലീസ് ഒരു ഡി.വി.ആ‌ർ, രണ്ട് ഹാ‌ർഡ് ഡിസ്ക്, രണ്ട് ടാറ്റൂ ഗൺ തുടങ്ങിയവ കസ്റ്റഡിയിലെടുത്തിരുന്നു. 

Tags:    
News Summary - Sexual crime against foreign women; New complaint against tattoo artist Sujeesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.