എയ്ഡ്സ് പകര്‍ത്താനായി ലൈംഗിക പീഡനം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ

പുനലൂര്‍: എയ്ഡ്സ് പകര്‍ത്താനായി ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. 10 വർഷമായി എയ്ഡ്സ് രോഗത്തിനായുള്ള ചികിത്സ നടത്തുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ യ​ുവാവിനെയാണ് ശിക്ഷിച്ചത്.

പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് അത്യപൂര്‍വമായ ഈ വിധി. ഇതിനുപുറമെ, കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2020-ലാണ് കേസിനാസ്പദമായ സംഭവം. തെന്മല പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി. വിനോദാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജിത് ഹാജരായി.

Tags:    
News Summary - Sexual harassment to transmit AIDS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.