തലശ്ശേരി: ചവിട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പൊന്ന്യംപാലം മാക്കുനി റോഡിലെ മൻസാറിൽ മുഹമ്മദ് ഷിഹാദിനെ (20) തിങ്കളാഴ്ച ഹാജരാക്കാൻ തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. മുഹമ്മദ് ഷിഹാദിനെ കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. മുഹമ്മദ് ഷിഹാദിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഷിഹാദ് അഭിഭാഷകൻ മുഖേന നൽകിയ ജാമ്യഹരജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.