രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങുകയായിരുന്ന സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളായ 10 പേരെയും അറസ്റ്റ് ചെയ്തു. സഹോദരിമാരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 19ഉം 16ഉം വയസുള്ള സഹോദരിമാർ രക്ഷാബന്ധൻ ആഘോഷത്തിന് ശേഷം മറ്റൊരാളോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ വെച്ച് മൂന്ന് പേർ ഇവരെ തടഞ്ഞുനിർത്തി. പിന്നാലെ നാല് ബൈക്കുകളിലായി ഏഴ് പേർ കൂടിയെത്തി.

പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്നയാളെ മർദിക്കുകയും കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് സഹോദരിമാരെ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇവരുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെ കവരുകയും ചെയ്തു.

10 പ്രതികളെയും അറസ്റ്റ് ചെയ്തതായി റായ്പൂർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. മുഖ്യപ്രതിയായ പൂനം താക്കൂർ സ്ഥലത്തെ ബി.ജെ.പി നേതാവായ ലക്ഷ്മിനാരായൺ സിങ്ങിന്‍റെ മകനാണ്. കൊലക്കുറ്റം, ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നേരത്തെയുണ്ട്. ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. 

Tags:    
News Summary - Sisters gang-raped by 10 men in Raipur; all accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.