മദ്യപിക്കാൻ പണം നൽകിയില്ല; 70 കാരനെ മകൻ അടിച്ചുകൊന്നു

ഉജ്ജെയിൻ: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് വ​യോധികനെ മകൻ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ഉജ്ജെയിനിൽ നാനഖേഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉജ്ജെയിൻ സ്വദേശി മൂൽചന്ദ് (70) ആണ് മകന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിക്കാൻ മുൻചന്ദിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് നാനഖേഡ പൊലീസ് ഇൻചാർജ് ഒ.പി അഹിർ പറഞ്ഞു. പണം നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പിതാവിനെ അജയൻ മർദ്ദിക്കുകയുമായിരുന്നു.

ബന്ധുക്കൾ മൂൽചന്ദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. 

Tags:    
News Summary - Son killed father after refusing to give money for alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.