'ഒരച്ഛനും മകനെ ഈ രീതിയിൽ നഷ്​ടപ്പെടരുത്'; ആത്മഹത്യ ചെയ്​ത മകന് വിഷം നൽകിയതിന്​ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ പരാതി

ഇന്ദോർ: ഓൺലൈനായി ഓർഡർ ചെയ്​ത വിഷം കഴിച്ച്​ മകൻ ആത്മഹത്യ ചെയ്​തതതിന്​ പിന്നാലെ ഇ-കൊമേഴ്​സ്​ കമ്പനിക്കെതിരെ പരാതിയുമായി പിതാവ്​. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ രഞ്​ജിത്​ വർമയാണ്​ പൊലീസിൽ പരാതി നൽകിയത്​.

കമ്പനി വെബ്​സൈറ്റ്​ വഴി ഓർഡർ ചെയ്​ത സൾഫസ്​ കഴിച്ചാണ്​ മകൻ ആദിത്യ ജീവനൊടുക്കിയതെന്നാണ്​ വർമയുടെ പരാതിയെന്ന്​ ഛത്രിപുര പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ജൂലൈ 29ന്​ വിഷം കഴിച്ച ബാലൻ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ്​ മരിച്ചത്​. 'കമ്പനിക്കെതിരെ കർശന നടപടിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിഷ വസ്തുക്കളുടെ വിതരണം നിർത്താൻ കഴിയും. മറ്റൊരു അച്ഛനും തന്‍റെ മകനെ ഈ രീതിയിൽ നഷ്​ടപ്പെടരുത്​'-വർമ പറഞ്ഞു. മകന്​ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമായ രേഖകൾ പരിശോധിക്കാതെയാണ്​ ഇ-കൊമേഴ്‌സ് കമ്പനി തന്‍റെ മകന് നിയമവിരുദ്ധമായി വിഷം നൽകിയെന്ന് അദ്ദേഹം പരാതിപ്പെട്ടു. കമ്പനിക്ക്​ നോട്ടീസ്​ അയക്കുമെന്നും അവരുടെ പ്രതികരണം ലഭിച്ച ശേഷം ബാക്കി നടപടികളിലേക്ക്​ കടക്കുമെന്നും പൊലീസ്​ വ്യക്തമാക്കി.

Tags:    
News Summary - son suicide: Indore man complaint against e-commerce firm for supplying poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.