ഷാർജ: ഓൺലൈനിലൂടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല പ്രവൃത്തികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചതിനാണ് ഏഷ്യൻ പൗരന്മാരായ സംഘത്തെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക ധാർമികതയെ അനാദരിക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഓൺലൈനിൽ പ്രചരിക്കുന്ന വിഡിയോക്കെതിരെയും പ്രതികൾക്കെതിരെയും താമസക്കാരാണ് പരാതി നൽകിയത്. അതോറിറ്റി ഉടൻ നടപടി സ്വീകരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
താമസക്കാർക്ക് മാന്യവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് ഷാർജ പൊലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതോടൊപ്പം പരാതി നൽകിയവരെ അഭിനന്ദിക്കുകയും ചെയ്തു. ഷാർജ പൊലീസിന്റെ വെബ്സൈറ്റിലെ ‘ഹാരിസ്’ എന്ന സേവനത്തിലൂടെ സോഷ്യൽ മീഡിയയിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ ഉടൻ റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.