വളാഞ്ചേരി: വേലാഘോഷത്തിനിടെ ദേശവരവുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ 17 പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ടല്ലൂർ ശ്രീ പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ നടന്ന അടിപിടിയാണ് കത്തിക്കുത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. അമ്പലപ്പറമ്പിലേക്ക് കയറുന്ന സമയത്തെ ചൊല്ലി വൈക്കത്തൂർ-താഴെഅങ്ങാടി പടിഞ്ഞാറക്കര ദേശക്കാർ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഗുരുതര പരിക്കേറ്റ വൈക്കത്തൂർ മൈലാടികുന്ന് സ്വദേശി ഗോപിനാഥിനെ (42) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൈങ്കണ്ണൂർ, താഴങ്ങാടി, പാണ്ടികശാല സ്വദേശികളായ ശരത്ത് ലാൽ (29), ടി.കെ. രതീഷ് കുമാർ (28), കെ.കെ. സുബിൻ (31), ശരത്ത് ശശി (28), സനൽ (23), സൂരജ് (23), ശ്രീനാഥ് (20), എം.പി. ശരൺ, പ്രണവ് ( 26), സുബിൻ രാജ് (20), സജിത് (25), രതീഷ് (27), മുഹമ്മദ് ഫവാസ് (21), മുഹമ്മദ് നിഹാൽ (21), മോഹൻദാസ് (47), ശരത്കുമാർ (30), ഷിബിൻ ദാസ് (20) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.