അടിമാലി: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ 44കാരനാണ് അറസ്റ്റിലായത്.
കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാനച്ഛനും അമ്മയും കൂടിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.
ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
15 വർഷം മുമ്പാണ് പ്രതി പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.