മേത്തല: മാള ഗവ. ഐ.ടി.ഐയിലെ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
മേത്തല സ്വദേശി നെടുംപറമ്പിൽ ഹനീഫയുടെ മകൻ അൻസാറിനാണ് (23) തലക്ക് പരിക്കേറ്റത്.
വിദ്യാർഥിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലയിൽ എട്ടോളം സ്റ്റിച്ചുണ്ട്. ചൊവ്വാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങവേ മാള ഐ.ടി.ഐക്ക് മുമ്പിലാണ് സംഭവം.
ഏതാനും ദിവസം മുമ്പ് ഐ.ടി.ഐയിലെ ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെ ഒരു കൂട്ടം വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.