ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി കാംപസിനു പുറത്ത് 19 കാരനായ വിദ്യാർഥി കുത്തേറ്റ് കൊല്ലപ്പെട്ടു. സംഘർഷത്തിനിടെ സഹവിദ്യാർഥികളുടെ കുത്തേറ്റാണ് നിഖിൽ ചൗഹാൻ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നിഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രണയത്തിലായ പെൺകുട്ടിയോട് സഹവിദ്യാർഥികളിലാരോ അപമര്യാദയായി പെരുമാറിയത് നിഖിൽ ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
''ഞായറാഴ്ച ഉച്ചയോടെയാണ് മകന് കുത്തേറ്റതായി ഫോൺ സന്ദേശം ലഭിച്ചതെന്നും ആശുപത്രിയിലെത്തിയപ്പോൾ മകന്റെ മൃതദേഹമാണ് കണ്ടതെന്നും നിഖിലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മോഡലിങ്ങിനായി മുംബൈയിലേക്ക് പോകാനിരിക്കയായിരുന്നു നിഖിലിന്റെ പിതാവ് സഞ്ജയ് ചൗഹാൻ പറഞ്ഞു.
പരീക്ഷ നടക്കുന്നതിനാൽ അതു കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് താനാണ് മകനോട് പറഞ്ഞതെന്നും മകനെ മുംബൈയിലേക്ക് അയക്കുന്നതിന്റെ ഒരുക്കത്തിലായിരുന്നുവെന്നും അദ്ദേഹം കണ്ണീരോടെ കൂട്ടിച്ചേർത്തു.
സി.സി.ടി.വി ദൃശ്യങ്ങൾ വഴി കൊലപാതകിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. മോഡലിങ്ങിനും സിനിമയിലും മകന് താൽപര്യമുണ്ടായിരുന്നുവെന്ന് നിഖിലിന്റെ അമ്മ സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.