അ​ഭി​ൽ ദേ​വ്

പെൺകുട്ടിയുടെ ആത്മഹത്യ പീഡനത്തെ തുടർന്ന്; പ്രതി അറസ്റ്റിൽ

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ലൈം​ഗി​ക പീ​ഡ​ന​മെ​ന്ന് പൊ​ലീ​സ്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

ക​ട​യ്ക്ക​ൽ വെ​ള്ളാ​ർ​വ​ട്ടം ആ​ല​ത്ത​റ​മ​ല മാ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​ൽ ദേ​വ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19നാ​ണ് പെ​ൺ​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്‌.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ​നി​ന്ന്​ ല​ഭി​ച്ച ഫോ​ൺ ന​മ്പ​ർ രേ​ഖ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് പ്ര​തി​യു​ടെ ഇ​ട​പെ​ട​ൽ മ​ന​സ്സി​ലാ​ക്കി. ആ​ത്മ​ഹ​ത്യ ചെ​യ്ത ദി​വ​സം ഇ​യാ​ൾ 40 ഓ​ളം ത​വ​ണ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പെ​ൺ​കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​ന്‍റെ സൂ​ച​ന​ക​ളും ല​ഭി​ച്ചു. പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​ളി​വി​ലാ​യി​രു​ന്നു.

പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ഡ​നം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ൾ​ക്ക് നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​മാ​യി അ​ടു​പ്പ​മു​ണ്ട്. ഏ​റെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പെ​ൺ​കു​ട്ടി​യെ വ​ല​യി​ലാ​ക്കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി പ​ണ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട്,​ ഇ​യാ​ൾ​ക്ക് മ​റ്റു പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി ആ​ത്മ​മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

പ​ള്ളി​ക്ക​ൽ സി.​ഐ പി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ സ​ഹി​ൽ, എ.​എ​സ്.​ഐ അ​നി​ൽ കു​മാ​ർ, എ​സ്.​സി.​പി.​ഒ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ഷ​മീ​ർ, സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - suicide of a girl Following sexual harassment; Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.