ഫൈ​സ​ൽ, സു​ശാ​ന്ത് സാ​ഹ

മുംബൈ സ്വദേശിയിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ അറസ്റ്റിൽ

കാക്കനാട്: മുംബൈ സ്വദേശിയിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. ആലുവ എൻ.എ.ഡി തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33), കൊൽക്കത്ത സ്വദേശി  സുശാന്ത് സാഹ (27) എന്നിവരാണ് ഇൻഫോപാർക്ക് പൊലീസിന്‍റെ പിടിയിലായത്. 

വെള്ളിയാഴ്ച പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. കാക്കനാട് പാർക്ക് റെസിഡൻസി ഹോട്ടലിന് മുന്നിൽ വെച്ച് പ്രതികൾ മുംബൈ സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതിരുന്നതോടെ യുവാവിന്‍റെ കൈയിൽനിന്ന് പേഴ്സും 60000 രൂപയോളം വിലയുള്ള മൊബൈൽ ഫോണും ബലമായി പിടിച്ചുവാങ്ങി ഇരുവരും കടന്നു കളയുകയായിരുന്നു.

യുവാവിന്‍റെ പരാതിയിൽ  കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ചക്ക് ശേഷം രക്ഷപ്പെട്ട പ്രതികൾ കലൂർ ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഒന്നാംപ്രതി ഫൈസലിനെ കലൂർ കറുകപ്പള്ളി ഭാഗത്തുനിന്നും രണ്ടാം പ്രതി സുശാന്തിനെ സ്റ്റേഡിയത്തിന് സമീപത്ത് നിന്നുമാണ് അറസ്റ്റു ചെയ്തത്.

പ്രതികളിൽനിന്ന് മൊബൈൽ ഫോണും പണവും കണ്ടെടുത്തു. കളമശ്ശേരി, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഫൈസലെന്ന് പൊലീസ് വ്യക്തമാക്കി.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Suspects who stole money and mobile phone from a native of Mumbai were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.