വിവാഹത്തിന് വിസമ്മതിച്ചു; മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ചെന്നൈ: കുടുംബം നിർദേശിച്ച ആളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ചെന്നൈയിൽ ബുധനാഴ്ചയാണ് സംഭവം. 20 കാരിയായ പി. അരുണയാണ് കൊല്ലപ്പെട്ടത്.

ഇതൊരു ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് നിഗമനം. ഇതര ജാതിക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ പെൺകുട്ടി ആഗ്രഹിച്ചിരുന്നതായും എന്നാൽ കുടുംബം ഇതിനെ എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. മറ്റൊരു പ്രണയമുണ്ടെന്ന് അറിഞ്ഞിട്ടും തന്‍റെ ജാതിയിൽ പെട്ട ആളെ വിവാഹം കഴിക്കാൻ കുടുംബം പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. മകളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കോയമ്പത്തൂരിൽ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. കുടുംബം കണ്ടെത്തിയ ആൾ പെണ്ണുകാണൽ ചടങ്ങിനായി വീട്ടിലെത്തുമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടി അതിനെ എതിർത്തു. തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

Tags:    
News Summary - Tamil Nadu Woman Allegedly Strangles Daughter, Dishonour Killing Suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.