കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിൽ

കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മ വീട്ടിലില്ലാത്ത സമയത്താണ് പീഡനം നടന്നത്. അമ്മയുടെ അറിവോടെയാണോ പീഡനം എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് മരിച്ചിരുന്നു.

ടാക്സി ഡ്രൈവറായ പ്രതി 2023 ജൂൺ മുതൽ കുട്ടികളെ പീഡിപ്പിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടികളിലൊരാൾ സഹപാഠിക്ക് എഴുതിയ കത്തിലാണ് പീഡന വിവരം തുറന്നുപറയുന്നത്. സഹപാഠി ഈ കത്ത് അധ്യാപികക്ക് കൈമാറി. അധ്യാപികയാണ് വിവരം പൊലീസിനെ അറിയിച്ചത്.

കസ്റ്റഡിയിലെടുത്ത ധനേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

Tags:    
News Summary - Ten and twelve-year-old sisters raped in Kuruppampadi; Mother's friend in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.