പ്രതീകാത്മക ചിത്രം

പാക് സ്വദേശിയുമായി പ്രണയം; വിസ ലഭിക്കാൻ രേഖകളിൽ കൃത്രിമത്വം കാണിച്ച താനെ യുവതി പിടിയിൽ

താനെ: പാക് പൗരനായ പ്രണയിയെ കാണാൻ വിസ ലഭിക്കുന്നതിന് സമർപ്പിച്ച രേഖകളിൽ കൃത്രിമത്വം കാണിച്ച 24 കാരിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ സ്വദേശി സനം ഖാനെയാണ് അറസ്റ്റ് ചെയ്തത്. ഇവർ നഗ്മ നൂർ മഖ്സൂദ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സാമൂഹിക മാധ്യമം വഴിയാണ് സനം പാക് യുവാവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വഴിമാറി. യുവാവിനെ കാണാനാണ് പാക് വിസ ലഭിക്കാൻ യുവതി ശ്രമം നടത്തിയത്.

വ്യാഴാഴ്ചയാണ് മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ വർധക് ​നഗർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാക് വിസ ലഭിക്കാനായി വ്യാജ ആധാറും പാൻകാർഡുമാണ് യുവതി സമർപ്പിച്ചത് എന്നാണ് കണ്ടെത്തിയത്. മാത്രമല്ല ഇതിൽ സനം ഖാൻ റുഖ് എന്ന പേരാണ് ഉപയോഗിച്ചത്.

യുവാവിനെ യുവതി പിന്നീട് ഓൺലൈൻ വഴി വിവാഹം ചെയ്തു. പാകിസ്താനിലെത്തി നിയമാനുസൃതമായി വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. അതിന് സമർപ്പിച്ച രേഖകളിലാണ് കൃത്രിമത്വം നടത്തിയത്. സംഭവത്തിൽ പൊലീസ് ​അന്വേഷണം തുടങ്ങി. പാക് യുവാവിനെതിരെയും താനെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവാണ് യുവതിക്ക് വ്യാജരേഖകൾ സംഘടിപ്പിച്ചു നൽകിയത്.

Tags:    
News Summary - Thane woman held for using forged papers to get Pakistani visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.