കുവൈത്ത് സിറ്റി: മയക്കുമരുന്നുകളും മദ്യവും സിഗരറ്റുകളുമായി 21 പേരെ വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടി. പ്രതികളിൽ നിന്ന് 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർഥങ്ങൾ, 10,000 സൈക്കോട്രോപിക് ഗുളികകൾ,178 കുപ്പി മദ്യം, 43 ഇലക്ട്രോണിക് സിഗരറ്റുകൾ എന്നിവ പിടിച്ചെടുത്തു.
മയക്കുമരുന്നുകൾ സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗവും വിൽപനയും ചെറുക്കുന്നതിനും ഡീലർമാരെയും കള്ളക്കടത്തുകാരെയും കണ്ടെത്തുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഷാബു, ഹഷിഷ്, മരിജുവാന, ഹെറോയിൻ, രാസവസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്നു. ഇവയുടെ വിൽപനയിലൂടെ ലഭിച്ച തുകയും കണ്ടെടുത്തു.
പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കും ദുരുപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.