മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ

മ​നാ​മ: ‘ഷാ​ബു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കേ​സി​ൽ 40 കാ​ര​നാ​യ ഏ​ഷ്യ​ക്കാ​ര​ൻ ബ​ഹ്‌​റൈ​നി​ൽ അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് ഷാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ത്താ​ഫെ​റ്റാ​മി​ൻ അ​ട​ങ്ങി​യ മൂ​ന്ന് ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി.

30 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ ബാ​ഗ്, 53.8 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ 20 ബാ​ഗു​ക​ൾ, അ​ഞ്ച് ഇ​ല​ക്ട്രോ​ണി​ക് സ്കെ​യി​ലു​ക​ൾ, ര​ണ്ട് ടേ​പ്പു​ക​ൾ, പൊ​തി​യു​ന്ന പേ​പ്പ​ർ, മ​യ​ക്കു​മ​രു​ന്ന് പാ​ക്കേ​ജി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ഗു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി.

ബെ​ഡി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച ശേ​ഷം ആ ​സ്ഥ​ലം വാ​ങ്ങു​ന്ന​യാ​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

വാ​ട്സ്ആ​പ് വ​ഴി മ​റ്റു വ്യ​ക്തി​ക​ളു​മാ​യി മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ 36 വ​യ​സ്സു​ള്ള ഏ​ഷ്യ​ക്കാ​രി​യെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Asian arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.