തൊടുപുഴ: മോഷണക്കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തൊടുപുഴ കാനംകുന്നത്ത് മനു എന്ന മന്‍മോഹനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ ഡിവൈ.എസ്.പി മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ബൈജു പി. ബാബു, സി.പി.ഒമാരായ സനീഷ്, രതീഷ് നാരായണന്‍, നഹാസ് എന്നിവര്‍ ചേര്‍ന്നാണ് മൂവാറ്റുപുഴയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.