കിഴക്കമ്പലം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീകിനെയാണ് (48) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
2007ൽ അയൽവാസിയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിദേശത്തേക്ക് കടന്നു. പിന്നീട് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 22 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു. നാട്ടിലെത്തിയ ശേഷം വാടകക്ക് വീടെടുത്താണ് താമസിച്ചിരുന്നത്.
ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒമാരായ എ.ആർ. ജയൻ, സി.എം. കരീം, സി.പി.ഒ അനൂപ് ആർ. നായർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.