പാലാ: പോക്സോ കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ. സംക്രാന്തി പെരുമ്പായിക്കാട് തുണ്ടിപ്പറമ്പിൽ വീട്ടിൽ അഫ്സലാണ് (31) പൊലീസ് പിടിയിലായത്.കഴിഞ്ഞ ജനുവരിയിൽ പാലാ ബസ്സ്റ്റാൻഡിൽ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി, ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.
കോടതി വാറന്റ് പുറപ്പെടുവിക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ പൊലീസ് സംഘം ഏറ്റുമാനൂർ പാറോലിക്കലിൽനിന്നാണ് പ്രതിയെ പിടികൂടിയത്.പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ബിജുമോൻ വർഗീസ്, സി.പി.ഒമാരായ രഞ്ജിത്, ജോഷി മാത്യു, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.