1. അ​മ​ൽ ബേ​ബി, 2. പി.​ജി. ജ്യോ​തി​ഷ്, 3. പി.​ജി. ജോ​ബി​ൻ, 4. ജോ​ർ​ജു​കു​ട്ടി മാ​ത്യു, 5. അ​ജി​ത് കെ.​ ജോ​സ​ഫ്

വായ്പ തിരിച്ചടവ് മുടങ്ങി ഓട്ടോ ഡ്രൈവറെ വീടുകയറി ആക്രമിച്ചു

കോട്ടയം: വായ്പ തിരിച്ചടവ് മുടങ്ങിയതി‍െൻറ പേരിൽ ഓട്ടോ ഡ്രൈവറെ വീടുകയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മീനച്ചിൽ കൊണ്ടൂർ തട്ടാരിക്കൽ അമൽ ബേബി (26), മീനച്ചിൽ പനക്കപ്പാലം ഭാഗത്ത് പാണ്ടിയാമാക്കൽ വീട്ടിൽ പി.ജി. ജ്യോതിഷ് (29), ഇയാളുടെ സഹോദരനായ പി.ജി. ജോബിൻ(32), മീനച്ചിൽ കൊണ്ടൂർമൈലം പറമ്പിൽ വീട്ടിൽ ജോർജുകുട്ടി മാത്യു (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ ജോലിചെയ്യുന്ന സ്വകാര്യ ബാങ്കില്‍നിന്ന് വായ്പയെടുത്ത് ഓട്ടോ വാങ്ങിയ വിജയപുരം സ്വദേശിയായ രഞ്ജിത് എന്നയാളെ തവണ കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ബാങ്ക് ജീവനക്കാരനെ വീട്ടുകാർ ആക്രമിച്ചു എന്ന് ജീവനക്കാര‍‍െൻറ പരാതിയെ തുടർന്ന് രഞ്ജിത്തിന്റെ സഹോദരനായ അജിത് കെ.ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച് യു. ശ്രീജിത്തും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The auto driver was attacked after defaulting on the loan repayment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.