മഞ്ചേരി: 38.765 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾക്ക് രണ്ട് വകുപ്പുകളിലായി പത്ത് വര്‍ഷം വീതം കഠിന തടവും 1,00,000 രൂപ വീതം പിഴയും വിധിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ വിളയൂർ കുന്നത്ത് വീട്ടിൽ ഷിഹാബുദ്ദീൻ (34), വയനാട് വൈത്തിരി പൊഴുതന അത്തിമൂല നിവേദ്യം വീട്ടിൽ രഞ്ജിത്ത് (34), കൊണ്ടോട്ടി കുഴിമണ്ണ കുറ്റിക്കാട്ടിൽ വീട്ടിൽ ഇർഷാദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2021 ജൂൺ 11 നാണ് കേസിനാസ്പദമായ സംഭവം. അരീക്കോട് കൈപ്പക്കുളത്തുനിന്ന് വാഹനത്തിൽ കഞ്ചാവ് വില്പനക്കായി കടത്തി കൊണ്ട് വരുന്നതിനിടെ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ആർ. നിഗീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.