വാ​ഴ​ക്കാ​ട് വ​ട്ട​പ്പാ​റ ക​മു​ക് വെ​ട്ടു​കേ​സി​ലെ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

രാത്രി 300 കമുങ്ങിൻ തൈകൾ വെട്ടി നശിപ്പിച്ച കേസ്: പ്രതികൾ പിടിയിൽ

എ​ട​വ​ണ്ണ​പ്പാ​റ: രാ​ത്രി 300 ക​മു​ങ്ങി​ൻ തൈ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ണി​ക്ക​ര​പ്പു​റാ​യ സ്വ​ദേ​ശി​ക​ളാ​യ കോ​ട്ട​യം കു​ന്ന​ത്ത് ശ​ശി​കു​മാ​ർ (42), എ​ട​വ​ണ്ണ​പ്പാ​റ നാ​ദാ​കോ​ട്ടി​ൽ വി​നോ​ദ് (41), കി​ളി​യ​ൻ​തൊ​ടി ഹ​രി​ദാ​സ​ൻ (42) എ​ന്നി​വ​രെ​യാ​ണ് വാ​ഴ​ക്കാ​ട് എ​സ്.​ഐ പ്ര​ദീ​പ്കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. മൂ​ന്നു​വ​ർ​ഷം പ്രാ​യ​മാ​യ തൈ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച​തി​നെ​തി​രെ ക​ർ​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​രി​സ​ര​ത്തെ സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. സ​മാ​ന രീ​തി​യി​ലു​ണ്ടാ​വു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ ബ​ദ​റു​ൽ ജ​മാ​ൽ, പ്ര​ദീ​പ്, അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - The case of cutting and destroying Arecanut saplings: the accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.