കൊല്ലം: മൺറോ തുരുത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
രണ്ട് ദിവസമായി ദമ്പതികളെ വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കൾ എത്തി പരിശോധിക്കുമ്പോൾ കതക് അടഞ്ഞ് നിലയിലാണ് കിടന്നിരുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസിന്‍റെ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുത്ത മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ വിലാസിനിയുടെ മൃതദേഹവും ഉണ്ടായിരുന്നു.
ഭാര്യയെ വെട്ടിക്കൊന്ന ശേഷം പുരുഷോത്തമൻ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീടിന്‍റെ ഭിത്തിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ പോവുകയാണെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്വത്തുക്കൾ വീതം വെക്കുന്നത് സംബന്ധിച്ചും കുറിപ്പിൽ വിവരിക്കുന്നുണ്ട്.
ദമ്പതികളുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.