ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ ആർപ്പൂക്കര വെട്ടൂർ കവല ഭാഗത്ത് ചിറക്കൽ താഴെ വീട്ടിൽ കെൻസ് സാബുവിനെ (29) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധിനഗർ, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, തലയോലപ്പറമ്പ്, കുറവിലങ്ങാട് എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, മോഷണം, കവർച്ച, മയക്കുമരുന്ന് വിൽപന, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തലയോലപ്പറമ്പിൽ 92 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജില്ല ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവെയാണ് ഇയാളെ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. 

Tags:    
News Summary - The criminal case accused was charged with Kaapa and remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.