കുറ്റ്യാടി: ജാനകികാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി അവിടെയെത്തിയത് സുഹൃത്തിനൊപ്പം. സുഹൃത്തിനെ വിശ്വസിച്ച് ജാനാകി കാട്ടിലെത്തിയ പെൺകുട്ടിയെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ നാലു പേരെയും കോഴിക്കോട് പോക്സോ സ്പെഷ്യൽ കോടതി റിമാൻഡ് ചെയ്തു. മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ്(24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് ജഡ്ജി പി.കെ.ദിനേശൻ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തത്.
കഴിഞ്ഞ മൂന്നിനാണ് സംഭവം. കായക്കൊടി സ്വദേശിനിയായ പതിനേഴുകാരി സുഹൃത്തായ യുവാവിനൊപ്പമാണ് ജാനകികാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. അവിടെ വെച്ച് പാനീയത്തിൽ മയക്കു മരുന്ന് കലർത്തി നൽകി ഇയാളും സുഹൃത്തുക്കളും പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെൺകുട്ടിയെ സംശയാസ്പദ നിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പാനീയത്തിൽ മയക്കു മരുന്ന് കലർത്തി കുടിപ്പിച്ച ശേഷം ക്രൂരമായ പീഡനത്തിന് ഇരയാക്കിയ വിവരം പുറത്തറിയുന്നത്.
പോക്സോക്ക് പുറമെ പട്ടികജാതി പീഡനം, ബലാൽസംഘം എന്നിങ്ങനെ കുറ്റങ്ങളും പ്രതികൾക്കെതിരിൽ ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച തന്നെ പ്രതികളെ ജനകിക്കാട്ടിൽ കൊണ്ടു പോയി തെളിവെടുത്തിരുന്നു. സയൻ്റിഫിക് അസിസ്റ്റൻ്റ് ശബ്നയും തെളിവുകൾ ശേഖരിക്കാൻ എത്തിയിരുന്നു.
വാർപ്പ് ജോലിയുൾപ്പെടെയുള്ള കൂലിപ്പണി ചെയ്യുന്നവരാണ് പ്രതികളെല്ലാം. എല്ലാവരെയും കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധനയും നടത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.