യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിന് പിന്നിൽ കാമുകനെന്ന ആരോപണവുമായി ഭർത്താവ്

ബംഗളൂരു: ബംഗളൂരുവിൽ 26കാരിയെ കൊലപ്പെടുത്തി 30ലധികം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിന് പിന്നിൽ കാമുകനെന്ന ആരോപണവുമായി ഭർത്താവ് ഹേമന്ദ് ദാസ്. താനുമായി അകന്നുകഴിഞ്ഞിരുന്ന ഭാര്യക്ക് ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നെന്നും അയാളാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നുവെന്നും ഹേമന്ദ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ഇയാൾക്കെതിരെ മാസങ്ങൾക്ക് മുമ്പ് താൻ ബംഗളൂരു നെലമംഗല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെന്നും അ​ദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചിരുന്നു.

മുന്നേശ്വരിയിലെ വയലിക്കാവിലെ അപ്പാർട്മെന്റിലാണ് കഷ്ണങ്ങളാക്കിയ നിലയിൽ മഹാലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്മെന്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നും മൂർച്ചയേറിയ വസ്തു ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

കൊല്ലപ്പെട്ട മഹാലക്ഷ്മി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. പ്രമുഖ മാളിൽ ജോലി ചെയ്തിരുന്ന ഇവർ തനിച്ചായിരുന്നു താമസം. ഭർത്താവ് മർദിച്ചെന്ന് കാണിച്ച് യുവതി കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകിയിരുന്നു. മഹാലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഹേമന്ദ് ദാസും പൊലീസിനെ സമീപിച്ചിരുന്നു. ആറ് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ആറ് വയസ്സുള്ള മകളുണ്ട്. ഒമ്പത് മാസം മുമ്പാണ് ഇരുവരും വേർപിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. 

Tags:    
News Summary - The husband is accused of being the lover behind the incident in which the young woman was killed and kept in the fridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.