കൊണ്ടോട്ടി: വാകുതര്‍ക്കത്തെ തുടര്‍ന്ന് കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവന്‍ മൂസക്ക് (46) വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുതുപറമ്പ് പരതക്കാട് മൈലംപറമ്പ് വീട്ടില്‍ ഷഫീഖാണ് (36) അറസ്റ്റിലായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. വയറിനും പുറത്തും കഴുത്തിനും ഗുരുതര പരിക്കേറ്റ മൂസ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂസയുടെ തറവാട്ടുവീട്ടില്‍ വാടകക്ക് താമസിക്കുന്ന ഒളവട്ടൂര്‍ സ്വദേശി ഹംസ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തിലെ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായ ഷഫീഖ്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മൂസയെ വീട്ടില്‍നിന്ന് സുഹൃത്ത് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തെ റോഡില്‍വെച്ച് സുഹൃത്തുക്കളായ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്പിച്ചെന്നാണ് പരാതി. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മൂസയെ ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് ലഹരി ഉപയോഗം സംബന്ധിച്ച് വാകുതര്‍ക്കം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാകാം മർദനത്തില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. മൂസയെ മര്‍ദിക്കാന്‍ ഉപയോഗിച്ച കത്തിയും മറ്റു വസ്തുക്കളും അന്വേഷണ സംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.