മാവേലിക്കര: നഗരമധ്യത്തിലെ ബാറിന് സമീപം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിത സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേർ റിമാൻഡിലായി. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവനില്‍ രാജേഷ് (49) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ വനിത സുഹൃത്ത് തിരുവല്ല കവിയൂര്‍ ആഞ്ഞലിത്താനം ചെമ്പകശേരില്‍ വീട്ടില്‍ സ്മിത കെ. രാജ് (42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസില്‍ സനു സജീവന് (27), ചെന്നിത്തല കാരാഴ്മ മനാതിയില്‍ വീട്ടില്‍ ബിജുകുമാര്‍ (39) എന്നിവരാണ് റിമാന്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് മാവേലിക്കര മിച്ചല്‍ ജങ്ഷന് വടക്ക് ഭാഗത്തുള്ള ട്രാവന്‍കൂര്‍ റീജിയന്‍സി ബാറിന് എതിര്‍വശത്തായി യൂനിയന്‍ ബാങ്കിന്റെ മുമ്പില്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷ് ചങ്ങനാശ്ശേരിയില്‍ നടത്തിയിരുന്ന മാര്യേജ് ബ്യൂറോ ഇപ്പോള്‍ സ്മിതയാണ് നടത്തുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് രാജേഷും സ്മിതയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് രാജേഷ് സ്മിതയെ മര്‍ദിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ സുഹൃത്തുക്കളോട് രാജേഷിനെ മര്‍ദ്ദിക്കാന്‍ സ്മിത നിര്‍ദേശം നല്‍കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി കെ.എന്‍. രാജേഷ്, മാവേലിക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയ്, എ.എസ്.ഐ പി.കെ. റിയാസ്, എ.എസ്.ഐ സജുമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, സജന്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, ശ്രീജിത്ത്, അരുണ്‍ ഭാസ്കര്‍, അനന്തമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.