പൊന്നാനി: ജില്ലയിലെ കഞ്ചാവ് വിൽപനയുടെ മുഖ്യസൂത്രധാരന്മാർ പൊന്നാനി കുണ്ടുകടവിൽ അറസ്റ്റിൽ. പുതുപൊന്നാനി സ്വദേശി ആസിഫ് (32), പൊന്നാനി സ്വദേശി ബാദുഷ (43) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്കുമുമ്പ് എട്ട് കിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി കബീർ അറസ്റ്റിലായിരുന്നു. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് മുഖ്യസൂത്രധാരനായ ബാദുഷയെയും സഹായി ആസിഫിനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്. ബാദുഷ റൗഡി ലിസ്റ്റിലുള്ള ആളാണ്.
ആസിഫ് നിരന്തരം കേസുകളിലകപ്പെടുന്ന വ്യക്തിയാണ്. മുമ്പും കഞ്ചാവ് കടത്തിയതിന് ആസിഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇവരാണ് പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ കഞ്ചാവ് വിൽപന നിയന്ത്രിക്കുന്നത്. ചെറുതും വലുതുമായ വിൽപനക്കാർ അറസ്റ്റിലാവുമ്പോൾ മുഖ്യസൂത്രധാരനായ ബാദുഷയെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾ വിശാഖപട്ടണത്തുനിന്ന് കഞ്ചാവെത്തിക്കുന്നെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കെണിയൊരുക്കുകയായിരുന്നെന്ന് പൊന്നാനി സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.