representational image

യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

പാരിപ്പള്ളി: മുൻവിരോധത്താൽ യുവതിയെ ആക്രമിച്ചയാളെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി, മുതുപുറത്ത് സജി ഭവനിൽ കിച്ചു എന്ന സജിത്താണ് പിടിയിലായത്. നി

രവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധത്തിൽ 24ന് വൈകീട്ട് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ കല്ലെടുത്തെറിഞ്ഞ് പരിക്കേൽപിച്ചു.

അക്രമാസക്തനായി അസഭ്യം വിളിച്ച് വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - The man who attacked the young woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.