കോട്ടയം: കാപ്പ ചുമത്തി അതിരമ്പുഴ സ്വദേശി ബിബിനെ (24) കരുതൽ തടങ്കലിൽ പാർപ്പിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ട കോട്ടമുറി, നീണ്ടൂർ, ചാമക്കാല, പട്ടിത്താനം, വില്ലൂന്നി തുടങ്ങിയ സ്ഥലങ്ങളിൽ സംഘം ചേർന്ന് അസഭ്യം വിളിക്കുക, ഭീഷണിപ്പെടുത്തുക, തടസ്സംചെയ്ത് ദേഹോപദ്രവമേൽപ്പിക്കുക, ആയുധമുപയോഗിച്ച് കഠിന ദേഹോപദ്രവമേൽപിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, നിയമാനുസൃത തടങ്കലിൽനിന്നും രക്ഷപ്പെടുക, സംഘം ചേർന്ന് നരഹത്യാശ്രമം നടത്തുക, കൊലപാതകശ്രമം, വിഷവാതകം സ്പ്രേ ചെയ്ത് ദേഹോപദ്രവമേൽപ്പിക്കുക, കവർച്ച തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിൽ സ്ഥിരംപ്രതിയാണ്.
ഏറ്റുമാനൂർ എസ്.എച്ച്.ഒയുടെ റിപ്പോർട്ട് പ്രകാരം കലക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.