ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളന്തുരുത്തി പോളി കോർപ്പസ് നഗറിൽ വാടകക്ക് താമസിക്കുന്ന കണയന്നൂർ തലക്കോട് കരയിൽ അശോക് ഭവനിൽ അശോക് കുമാറിനെയാണ് (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കവർച്ചാശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സംഘംചേരൽ, സ്ത്രീത്വത്തെ അവഹേളിക്കൽ തുടങ്ങി നിരവധി കേസ് ഇയാൾക്കെതിരെയുണ്ട്.
കഴിഞ്ഞ ജനുവരിയിൽ സ്ത്രീയെ അപമാനിച്ചതിന് മുളന്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.