ആലുവ: നിരന്തര കുറ്റവാളിയായ വെളിയത്തുനാട് തടിക്കക്കടവ് കൂട്ടുങ്ങപ്പറമ്പിൽ ഇബ്രാഹിമിനെ (ഉമ്പായി -35) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
ആലുവ വെസ്റ്റ്, നോർത്ത് പറവൂർ, നെടുമ്പാശ്ശേരി, കാലടി, കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, മോഷണം, വിശ്വാസവഞ്ചന, ദേഹോപദ്രവം, ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്. നവംബറിൽ തിരുവൈരാണിക്കുളത്തുവെച്ച് കാർ കവർച്ച ചെയ്ത കേസിലെ പ്രതിയായിരുന്നു.
ഒളിവിൽപോയ ഇബ്രാഹിമിനെ ഫെബ്രുവരിയിൽ ഇടപ്പള്ളിയിൽനിന്നു പിടികൂടിയത് മോഷ്ടിച്ച ബൈക്കുമായാണ്. ഈ കേസുകളിൽ കൂടി ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.