ചെന്നൈ: സിനിമാമോഹം ചൂഷണം ചെയ്ത് അശ്ലീല വിഡിയോകൾ നിർമിച്ച കേസിൽ യുവാവും സഹായിയായ സ്ത്രീയും അറസ്റ്റിൽ. സേലം എടപ്പാടി വീരപ്പൻപാളയം വേൽസത്രിയൻ (38), വിരുദുനഗർ സ്വദേശി ജയജ്യോതി (23) എന്നിവരാണ് പിടിയിലായത്.
സേലം എ.വി.ആർ റൗണ്ടിലെ സ്വകാര്യ കെട്ടിടത്തിലാണ് ഇവരുടെ സിനിമ കമ്പനി പ്രവർത്തിച്ചിരുന്നത്. സിനിമ സംവിധായകനാണെന്നാണ് വേൽസത്രിയൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്. സഹനടികളെ ആവശ്യമുണ്ടെന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് തട്ടിപ്പ് തുടങ്ങുന്നത്. പരസ്യം കണ്ട് അപേക്ഷിക്കുന്നവരെ ഓഫിസിലെത്തിച്ച് ഫോട്ടോഷൂട്ട് എന്ന വ്യാജേന നഗ്നചിത്രങ്ങളെടുക്കും. തുടർന്ന് മദ്യ പാർട്ടികൾ നടത്തി വലയിൽ വീഴ്ത്തും. പുതിയ സിനിമ തുടങ്ങുന്നതുവരെ ഓഫിസിൽ ജോലിയും വാഗ്ദാനം ചെയ്യും. നിരവധി യുവതികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തതായും പരാതിയുണ്ട്. ഓഫിസിൽനിന്ന് പൊലീസ് കണ്ടെടുത്ത കമ്പ്യൂട്ടറുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്ക്കും മറ്റും പരിശോധിച്ചപ്പോൾ ഒട്ടേറെ പേരുടെ നഗ്നചിത്രങ്ങളാണ് കണ്ടെത്തിയത്.
300ലധികം യുവതികൾ ഇവരുടെ വലയിൽ വീണതായാണ് പൊലീസ് നിഗമനം. ജയിലിലടക്കപ്പെട്ട വേൽസത്രിയനെ ആറു ദിവസത്തേക്ക് സൂരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.