ആലുവ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസിനെയാണ് (34) ഒരുവർഷത്തേക്ക് നാടുകടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അയ്യമ്പുഴ, അങ്കമാലി, തൃശൂർ, മാള, എളമക്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ ലാലു എന്നയാളുടെ മകനെ തട്ടിക്കൊണ്ടുപോയി കവർച്ചചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പചുമത്തിയത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 48പേരെ നാടുകടത്തി. 68 പേരെ കാപ്പചുമത്തി ജയിലിൽ അടച്ചു. നിരന്തര കുറ്റവാളികൾക്കെതിരെ കാപ്പ ഉൾപ്പെടെ നിയമനടപടി തുടരുമെന്ന് എസ്.പി വിവേക്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.