മരുമകളെ മർദിച്ചത് അന്വേഷിക്കാനെത്തിയ അമ്മാവന് കുത്തേറ്റു

ചേളന്നൂർ: ഭർതൃപീഡനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബന്ധുവിനെ കുത്തിയതിന് യുവാവിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പാലത്ത് പാറപ്പുറത്തു പൊയിൽ അനിൽ കുമാറിനെയാണ് (47) നെഞ്ചിൽ കുത്തേറ്റനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയക്ക് വിധേയനാക്കി. ഞായറാഴ്ച രാത്രി പാലോളിത്താഴത്തിനുസമീപം റോഡിൽനിന്നാണ് സംഭവം. അനിൽ കുമാറിന്‍റെ സഹോദരിയുടെ മകളുടെ ഭർത്താവ് സംഗീതിനെതിരെയാണ് കാക്കൂർ പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രവാസിയായ അനിൽകുമാർ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സഹോദരിയുടെ മകളെ സംഗീത് മർദിക്കുന്നതറിഞ്ഞ് അമ്മാവനായ അനിൽകുമാർ അന്വേഷിക്കാനെത്തിയപ്പോൾ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് പരാതി.

Tags:    
News Summary - The uncle who came to investigate the beating of his daughter-in-law was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.