ആര്യനാട്: വര്‍ഷങ്ങളായി വീട്ടിലേക്കുള്ള വഴി സ്വകാര്യവ്യക്തി ഗേറ്റിട്ട് പൂട്ടിയതായി പരാതി; ഇതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ വൃദ്ധ ദമ്പതികൾ. ആര്യനാട് ഇറവൂർ ആര്യ നിവാസിൽ അനിതകുമാരി ഇതു സംബന്ധിച്ച് ആര്യനാട് പൊലീസിൽ പരാതി നൽകി. അനിതകുമാരി താമസിക്കുന്ന വീടിന്റെ അയൽവാസിയാണ് ഇവരെയും ഭർത്താവിനെയും പുറത്തിറങ്ങാൻ പറ്റാത്തവിധത്തിൽ ഇവരുടെ വീടിന്റെ മുന്നിൽ അനധികൃതമായി ഗേറ്റിട്ട് പൂട്ടിയത്.
വർഷങ്ങളായി ഇവർ ഈ വഴിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. വീടിന് മുന്നിൽ പുതിയ മതിൽ കെട്ടി ഗേറ്റിട്ട് പൂട്ടിയതോടെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസിൽ പരാതി നൽകിയെങ്കിലും അനധികൃതമായി ഗേറ്റ് സ്ഥാപിക്കുന്നതുവരെ പൊലീസ് എത്താതിരുന്നതായി ആക്ഷേപമുണ്ട്.
വീടിന് മുന്നിൽ മതിൽകെട്ടി ഗേറ്റിട്ടതുകാരണം ഇവരുടെ വീട്ടിലെ വാഹനം ക്രെയിൻ ഉപയോഗിച്ചേ പുറത്തെടുക്കാൻ കഴിയൂ. വൃദ്ധനായ ഭർത്താവും താനും താമസിക്കുന്ന വീട്ടിലേക്ക് കയറിപ്പോകാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള വഴി തുറന്നുനൽകണമെന്ന് ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.