ആലുവ: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി റൂറൽ പൊലീസ്. ഇതിെൻറ ഭാഗമായി ഒരാളെക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു.
പറവൂര്‍ വെടിമറ താന്നിപ്പാടം ഭാഗത്ത് തോപ്പില്‍പറമ്പ് വീട്ടില്‍ സജാദിനെയാണ് (32) അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായാണ് നടപടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദേഹോപദ്രവം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, വിശ്വാസ വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന, ആയുധ നിയമപ്രകാരമുള്ള കേസ് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് ഇയള്. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പെടെ 37 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. 31 പേരെ നാട് കടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.