കൊല്ലപ്പെട്ട ശാന്തി, പിടിയിലായ ഭർത്താവ് പവൻ കുമാർ

യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടി; തെളിവ് പുറത്തെടുത്ത് തെരുവ് നായ്ക്കൾ

മംഗളൂരു: മൂന്ന് മാസം മുമ്പ് സക് ലേഷ്പുര ബെഗെ ഗ്രാമത്തിൽനിന്ന് കാണാതായ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി. പവൻ കുമാറിന്റെ (33) ഭാര്യ ശാന്തി വാസുവാണ് (28) കൊല്ലപ്പെട്ടത്.

തെരുവ് നായ്ക്കൾ മാന്തിയെടുത്ത മൃതദേഹാവശിഷ്ടങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഗാർഹിക കലഹത്തെ തുടർന്ന് കൊല നടത്തിയ പവൻ മൃതദേഹം രഹസ്യമായി മറ്റൊരാളുടെ ഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

തന്റെ ഭൂമിയിലെ കുഴിയിൽനിന്ന് നായ്ക്കൾ പുറത്തിട്ട മൃതദേഹ ഭാഗങ്ങൾ കണ്ട ഉടമ ശ്രീനിവാസ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷത്തിനൊടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Tags:    
News Summary - The young woman was killed and buried by her husband; Stray dogs sniffing out evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.