ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തിനെയാണ് (29) ആറു മാസത്തേക്ക് നാട് കടത്തിയത്. ഓപറേഷൻ ഡാർക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുറുപ്പംപടി, പെരുമ്പാവൂർ കോതമംഗലം, കോടനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, ആയുധ നിയമം, ദേഹോപദ്രവം, തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.